ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പുണ്യകുടീരം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനം തീര്‍ഥാടന കേന്ദ്രത്തിലെ പ്രധാന തിരുനാൾ ഇന്നും നാളെയും.
ഇന്നു വൈകുന്നേരം ക്ലാരമഠത്തിലേക്ക് ആയിരങ്ങള്‍ പങ്കെടുക്കുന്ന ജപമാല പ്രദക്ഷിണം നടക്കും. ജപമാല പ്രദക്ഷിണത്തിന് ഫാ.മാത്യു തയ്യില്‍ കാര്‍മികത്വം വഹിക്കും. ഫാ.ഡോ. സരീഷ് തൊണ്ടാംകുഴി സന്ദേശം നല്‍കും.
പ്രധാന തിരുനാള്‍ ദിനമായ നാളെ പുലര്‍ച്ചെ 4.45 മുതല്‍ രാത്രി 9.30 വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനകള്‍ ഉണ്ടായിരിക്കും. രാവിലെ ഏഴിന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിക്കും.
8.30ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. രാവിലെ 10.30ന് ഇടവകപ്പള്ളിയില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. ഉച്ചയ്ക്ക് 12.30ന് തിരുനാള്‍ പ്രദക്ഷിണം.